ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് ഉണ്ടാവുക എന്നത് തികച്ചും ആശ്ചര്യമായിരിക്കും. കാക്കൂരിലെ പൊന്‍കുന്ന് മലയുടെ ചുറ്റുമായിട്ടാണ് ദശാവതാര ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നത്. അവ ഇപ്രകാരമാണ്.
ദശാവതാര ക്ഷേത്രങ്ങള്‍
1) പെരുമീന്‍ പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രം - മത്സ്യാവതാരം
2) ആമമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം - കൂര്‍മ്മാവതാരം
3) പന്ന്യം വള്ളി വാര്യമഠം ശ്രീവിഷ്ണു ക്ഷേത്രം - വരാഹാവതാരം
4) തൃക്കോയിക്കല്‍ നരസിംഹക്ഷേത്രം - നരസിംഹാവതാരം
5) തീര്‍ത്ഥങ്കര വാമന ക്ഷേത്രം - വാമനാവതാരം
6) പരശുരാമ ക്ഷേത്രം (കാക്കൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത്) - പരശുരാമാവതാരം
7) രാമല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം - ശ്രീരാമാവതാരം
8) കാവില്‍ ബലരാമക്ഷേത്രം - ബലരാമാവതാരം
9) ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം - ശ്രീകൃഷ്ണാവതാരം
കല്‍ക്കി - ദശാവതാര ക്ഷേത്രങ്ങളില്‍ ഇനിയും കെത്താത്ത ക്ഷേത്രമാണിത്. കാക്കൂരിലാണ് ഈ ക്ഷേത്രവും സ്ഥിതി ചെയ്യുന്നതെന്നാണ് വിശ്വാസം.
Comments
Post a Comment