ചോറ്റാനിക്കര മകം തൊഴല്‍ 24 February 2024 Chottanikkara Makam Thozhal Festival

ചോറ്റാനിക്കര മകം തൊഴല്‍ 24 ഫെബ്രുവരി 2024, ശനിയാഴ്ച.  കുംഭ മാസത്തിലെ മകം ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിലെ പ്രധാന ദിവസമാണ്. ചോറ്റാനിക്കര മകം തൊഴൽ സ്ത്രീകൾക്ക്  ഏറ്റവും പ്രധാനമാണ്. കുംഭ മാസത്തിലെ മകം നക്ഷത്ര ദിവസമാണ് വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര മകം തൊഴല്‍ മകം തൊഴല്‍ മഹോത്സവം. hindu devotional blog മകം നാളില്‍ ദേവി ദർശനത്തിനു വരുന്നവർക്ക് അവരുടെ എല്ലാ ആഗ്രഹവും ഭഗവതി നടത്തി കൊടുക്കും എന്നാണ് ഐതീഹ്യം.

ചോറ്റാനിക്കര മകം തൊഴല്‍ 2024 February 24

ഫെബ്രുവരി 24 ആയ ശനിയാഴ്ചയാണ് 2024 വർഷത്തെ ചോറ്റാനിക്കര മകം തൊഴൽ. ഉച്ചക്ക് 2 മണി മുതൽ . മകം തൊഴല്‍ ദിവസം ചോറ്റാനിക്കര അമ്മ ഭക്തരെ വലതുകൈ കൊണ്ടാണ് അനുഗ്രഹിക്കുന്നത്. സാധാരണ ദിവസങ്ങളില്‍ ദേവി ഇടതുകൈ കൊണ്ടാണ് ഭക്തരെ അനുഗ്രഹിക്കുക. മകം തൊഴൽ ദിവസം ഭഗവതി വരവും അഭയവും നല്‍കുന്ന മുദ്രകളോടെ നാലു തൃക്കൈകളോടെ ദേവി ദര്‍ശനം തരും. 

നിർമ്മാല്യ സമയത്ത് ദേവിക്ക് കൊല്ലൂർ മൂകാംബിക അഥവാ സരസ്വതിഭാവമാണ്. വില്വമംഗലസ്വാമിയാര്‍ക്ക്‌ ഭഗവതി ദര്‍ശനം നല്‍കിയത്‌ മകം നാളിലാണെന്നാണ്‌ വിശ്വാസം. 

ചോറ്റാനിക്കര മകം തൊഴല്‍ Chottanikkara Makam Thozhal Festival

മംഗല്യം കഴിഞ്ഞവർക്കും കല്യാണം കഴിയാത്തവർക്കും  സന്തോഷകരവും വിജയകരവും ആയ ഒരു ജീവിതത്തിനു സാക്ഷാല്‍ രാജരാജേശ്വരിയുടെ സന്നിധിയായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മകം തൊഴൽ അത്യന്തം വിശേഷമായി കരുതപ്പെടുന്നു www.hindudevotionalblog.com. സൗഭാഗ്യത്തിനും, സന്താനലബ്ധിക്കും, വിവാഹം നടക്കുവാൻ, പരീക്ഷകളില്‍ ഉന്നത വിജയം ലഭിക്കാൻ, രോഗം മാറുവാൻ തുടങ്ങി എല്ലാ പ്രശ്നങ്ങൾക്കും മകം തൊഴുന്നത്  ഐശ്വര്യപ്രദമാണെന്നാണ് ഭക്തരുടെ വിശ്വാസം. 

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിൽ ആണ് സ്ഥിതി ചെയുന്നത്.  എറണാകുളത്തു നിന്നും 15 കി.മി ദൂരത്തായാണ് ചോറ്റാനിക്കര ക്ഷേത്രം. 

"അമ്മേ നാരായണ ദേവീ നാരായണ"
"ചോറ്റാനിക്കര അമ്മേ ശരണം"

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *