കണ്ണൂർ ജില്ലയിൽ പെരളശ്ശേരി എന്ന സ്ഥലത്തു അഞ്ചരക്കണ്ടി പുഴയുടെ തീരത്താണ് വടക്കേമലബാറിലെ പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഒന്നായ പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാനമൂർത്തിയായ സുബ്രഹ്മണ്യന്റെ പ്രതിഷ്ഠ നടത്തിയത് ഭഗവാൻ ശ്രീരാമചന്ദ്രനാണ് എന്ന് ഐതീഹ്യങ്ങൾ പറയുന്നു.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രം Peralassery Subramanya Swamy Temple
പ്രധാന മൂർത്തിയുടെ പ്രതിഷ്ഠ പടിഞ്ഞാറോട്ടു ദർശനം ആയിട്ടാണ്. തുല്യപ്രാധാന്യത്തോടെ ഇവിടെ നാഗപ്രതിഷ്ഠയും ചെയ്തിട്ടുള്ളത്. ശാസ്താവ്, ഗണപതി ഭദ്രകാളി എന്നിവരാണ് ഉപദേവതകൾ. സർപ്പകാരത്തിലുള്ള സുബ്രഹ്മണ്യൻ വേൽപിടിച്ച രീതിയിലാണ് പ്രതിഷ്ഠ.
ക്ഷേത്രത്തിൽ എത്തുന്ന ഭക്തരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് ക്ഷേത്രത്തിനു മുന്നിലുള്ള കുളമാണ്. സുബ്രഹ്മണ്യ സ്വാമിയുടെ വിഗ്രഹം മുഴുവനായി അലങ്കരിക്കുന്ന താമരമാല സമർപ്പിക്കുന്നത് കാര്യസിദ്ധിക്ക് ഉത്തമമാണെന്ന് പറയപ്പെടുന്നു. പെരളശ്ശേരി ഗ്രാമത്തിന്റെ നടുക്കായി സ്ഥാനം കൊള്ളുന്ന ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിശാലമായ ആനക്കൊട്ടിലാണ്. അതിനുള്ളിലായി ആണ് ചെമ്പു കൊടിമരമുള്ളത്.
വിശേഷ ദിവസങ്ങളും വഴിപാടുകളും
ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത് ധനു മാസത്തിലാണ്. അഞ്ചു മുതൽ പന്ത്രണ്ട് വരെ ദിവസങ്ങളിലാണ് ഇത് നടക്കുന്നത്.
തുലാം പത്തിന്റെ ഭാഗമായുള്ള തിരി വെക്കൽ എന്ന ചടങ്ങ് വലിയ ആഘോഷത്തോടെയാണ് നടക്കുന്നത്.
ഇവിടുത്തെ ആയില്യം നാളിലെ പൂജകളും, ഷഷ്ഠിയും ഏറെ പ്രസിദ്ധമാണ്. ആയില്യം നാളിലെ സർപ്പ ബലിയും, നാഗപ്രതിഷ്ഠയിൽ മുട്ട ഒപ്പിക്കും വഴിപാടും ആണ് ഏറ്റവും അധികം പ്രാധാന്യമുള്ളത്.
പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ദർശനം പൂർത്തിയാകണമെകിൽ മക്രേരി സുബ്രഹ്മണ്യ ആജ്ഞനേയ സ്വാമീ ക്ഷേത്രത്തിലും ദർശനം നടത്തണം എന്നാണ് ഐതീഹ്യം. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.
മേൽവിലാസം
Mundalur,
Peralassery,
Kerala 670622
Phone: 0497 282 7601
Comments
Post a Comment