കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ മക്രേരി എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. മക്രേരി സുബ്രഹ്മണ്യ-ഹനുമാൻ ക്ഷേത്രം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
മക്രേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
സുബ്രഹ്മണ്യസ്വാമിയും ഹനുമാൻ സ്വാമിയും ആണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ത്രേതായുഗത്തിൽ സുബ്രഹ്മണ്യ സ്വാമിയുടെ പ്രതിഷ്ഠ നടത്തിയത് ഹനുമാൻ സ്വാമിയാണെന്നാണ് വിശ്വാസം. ഇപ്പോഴും ക്ഷേത്രത്തിലെ എല്ലാ പ്രധാന പൂജകളും ഹനുമാൻ സ്വാമി തന്നെ ആണ് ചെയുന്നത് എന്നാണ് വിശ്വാസം.
ഗണപതി, മഹാവിഷ്ണു, ഭഗവതി എന്നിവരാണ് ഉപദേവതകൾ.
ഈ ക്ഷേത്രത്തിനു തൊട്ടടുത്ത തന്നെയുള്ള പെരളശ്ശേരി സുബ്രഹ്‌മണ്യ ക്ഷേത്രം സന്ദർശിക്കുന്നവർ മക്രേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രവും സന്ദർശിക്കണമെന്നാണ് ഐതീഹ്യം. പെരളശ്ശേരിയ്‌ക്ക് മക്രേരി എന്നത് ഒരു ചൊല്ല് പോലെ ഈ ദേശക്കാർ പറയാറുണ്ട്.
സ്കന്ദഷഷ്ഠി ദിവസങ്ങൾ ഇവിടെ പ്രാധാന്യം ഉള്ളവയാണ്. നവരാത്രി ദിനങ്ങളിലും ഇവിടെ ആഘോഷങ്ങൾ നടത്താറുണ്ട് അനേകം കുരുന്നുകളെ ഇവിടെ എഴുത്തിനിരുത്താറുണ്ട്.
പഴയ ക്ഷേത്രത്തെ പുതുക്കി പണിതത് ദക്ഷിണാമൂർത്തി സ്വാമികൾ ആണ്. ഇന്ന് മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം.
ത്യാഗരാജ അഖണ്ഡ സംഗീതാരാധനാ യജ്ഞം
ശ്രീ മക്രേരി ക്ഷേത്രത്തിൽ എല്ലാ വർഷവും ശ്രീ ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ ത്യാഗരാജ അഖണ്ഡസംഗീതരാധനാ യജ്ഞം നടത്തുന്നു. ഡിസംബർ മാസത്തെ അവസാനത്തെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആണ് സംഗീതാരാധനാ യജ്ഞം നടത്തുന്നത്. ശ്രീ ത്യാഗരാജസ്വാമികള്‍ കീർത്തനങ്ങൾ മാത്രം ആണ് ഈ സംഗീതാരാധനയിൽ ആലപിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രശസ്ത സംഗീതജ്ഞർ ഈ ദിവസങ്ങളിൽ ശ്രീ മക്രേരി ക്ഷേത്രത്തിൽ ഏറ്റി ചേരുന്നത് ആണ്.
Comments
Post a Comment