ഗായത്രീമന്ത്രം Gayatri Mantra Malayalam Lyrics

ഗായത്രീ മന്ത്രം Gayatri Mantra Malayalam Lyrics by hindu devotional blog. ഗായത്രി മന്ത്രത്തിന്റെ ഋഷി വിശ്വാമിത്രന്‍ ആണ്. ഗായത്രി മന്ത്രം ദിവസവും പ്രഭാതത്തിലും പ്രദോഷത്തിലും ജപിക്കുന്നത് ഉത്തമം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം. ഈ മന്ത്രം കുറഞ്ഞത് 108 തവണ എങ്കിലും ജപിക്കുന്നത് കൂടുതൽ ഫലം ചെയ്യും . 

ഗായത്രീ മന്ത്രം

ഓം ഭൂര്‍ഭുവ: സ്വ:

തത് സവിതുര്‍വരേണ്യം

ഭര്‍ഗോ ദേവസ്യ ധീമഹി

ധിയോ യോ ന: പ്രചോദയാത്


ഗായത്രീ മന്ത്രാര്‍ത്ഥം

ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. 


ഓം - പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം

ഭൂ - ഭൂമി

ഭുവസ് - അന്തരീക്ഷം

സ്വര്‍ - സ്വര്‍ഗം

തത് - ആ

സവിതുര്‍ - ചൈതന്യം

വരേണ്യം - ശ്രേഷ്ഠമായ

ഭര്‍ഗസ് - ഊര്‍ജപ്രവാഹം

ദേവസ്യ - ദൈവികമായ

ധീമഹി - ഞങ്ങള്‍ ധ്യാനിക്കുന്നു

ധിയോ യോ ന - ബുദ്ധിയെ

പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ

--

Related Popular Hindu Mantras

ഗായത്രി മന്ത്രം മലയാളം--

Comments

Search