വിഷ്ണുദ്വാദശാക്ഷരി മന്ത്രം Vishnu Dwadasakshari Mantra Malayalam Lyrics

വിഷ്ണുദ്വാദശാക്ഷരി മന്ത്രം Vishnu Dwadasakshari Mantra Malayalam Lyrics. Vishnu Dwadasakshari Mantra is the twelve syllable mantra of Mahavishnu. This 12 syllable mantra is regarded as the Mukti mantra and a spiritual formula for attaining freedom. 

വിഷ്ണുദ്വാദശാക്ഷരി മന്ത്രം 

പ്രജാപതിഃ ഋഷിഃ 

ഗായത്രീഛന്ദഃ 

വാസുദേവാ ദേവതാ

ധ്യാനം

ഓം വിഷ്ണും ശാരദചന്ദ്രകോടി സദൃശം

ശംഖം രഥാംഗം ഗദാ

മംഭോജം ദധതം സിതാബ്ജനിലയം

കാന്ത്യാ ജഗന്മോഹനം

ആബ്ദ്ധാംഗദഹാരകുണ്ഡല മഹാ

മൗലിം സ്ഫുരല്‍കങ്കണം

ശ്രീവത്സാങ്കുമുദാരകൗസതുഭധരം

വന്ദേ മുനീന്ദ്ര സ്തുതം

വിഷ്ണുദ്വാദശാക്ഷരി മൂലമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ


അര്‍ത്ഥം

കോടിക്കണക്കിന് ശരല്‍കാല ചന്ദ്രനൊത്തവനും ശംഖ്, ചക്രം, ഗദ, താമര ഇവ പൂണ്ടവനും, വെണ്‍താമരയില്‍ കുടികൊള്ളുന്നവനും, കാന്തികൊണ്ട് ലോകങ്ങളെയെല്ലാം മോഹിപ്പിക്കുന്നവനും (മോഹം ജനിപ്പിക്കുന്നവനും) തോള്‍വള, മണിമാല, കടുക്കന്‍ ഇവ അണിഞ്ഞവനും വലിയ തലയുള്ളവനും വിളങ്ങുന്ന കൈവളകള്‍ ഇട്ടവനും ശ്രീവത്സമറുവ്, ശ്രേഷ്ഠകൗസ്തുഭരണം ഇവ പേറുന്നവനും മുനീശ്വരന്‍മാര്‍ വാഴ്ത്തുന്നവനും ആയ മഹാവിഷ്ണുവിനെ ഞാന്‍ സ്തുതിക്കുന്നു. 

വിഷ്ണുദ്വാദശാക്ഷരി മന്ത്രം Vishnu Dwadasakshari Mantra Malayalam Lyrics

--

ഹിന്ദു മന്ത്രങ്ങൾ മലയാളത്തിൽ


--

Comments

Search Hindu Devotional Topics

Contact Hindu Devotional Blog

Name

Email *

Message *